Home › Prayers › Holy Spirit Prayers

Litany to the Holy Spirit

പരിശുദ്ധാത്മാവിനോടുള്ള ലുത്തിനിയ

മലയാളം

കർത്താവേ അനുഗ്രഹിക്കണമേ, കർത്താവേ.... മിശിഹായേ അനുഗ്രഹിക്കണമേ. മിശിഹായേ... പരിശുദ്ധാത്മാവേ അനുഗ്രഹിക്കണമേ, പരിശുദ്ധാത്മാവേ.... പരി. ത്രിത്വമെ.. അനുഗ്രഹിക്കണമേ, പരി. തിത്വമേ... (ഞങ്ങളിൽ വന്നു നിറയേണമേ) പ്രപഞ്ചത്തിനുമേൽ ചലിച്ചുകൊണ്ടിരിക്കുന്ന ദൈവാത്മാവേ, മോശയെ ശക്തിപ്പെടുത്തിയ ദൈവാത്മാവേ, ഇസായേൽ ജനത്തിന് മേഘസ്തംഭവും അഗ്നിസ്തംഭവും കൊടുത്ത ദൈവാത്മാവേ, ഇസായേൽ ജനത്ത് ചെങ്കടൽ കടത്തിയ ദൈവാത്മാവേ, തന്റെ മക്കൾക്കു ഭക്ഷിക്കാൻ മന്നയും കാടപ്പക്ഷിയും കൊടുത്ത ദൈവാത്മാവേ, പാറ പിളർന്നു ജലം നൽകിയ ദൈവാത്മാവേ, ജറീക്കോ കോട്ടയെ തകർത്തെ ദൈവാത്മാവേ, ഗദയോനെ ശക്തിപ്പെടുത്തിയ ദൈവാത്മാവേ, സാംസനെ ശക്തിപ്പെടുത്തിയ ദൈവാമാവേ, പരിശുദ്ധാത്മാവിനോടും പ്രാർത്ഥനകൾ, സാമുവലിനെ ഉയർത്തിയ ദൈവാത്മാവേ, സാവൂളിനെ ശക്തിപ്പെടുത്തിയ ദൈവാത്മാവേ, ദാവീദിനെ ശക്തിപ്പെടുത്തിയ ദൈവാത്മാവേ സോളമന് ജ്ഞാനവും വിവേകവും കൊടുത്ത ദൈവാത്മാവേ, (1 രാജ, 3; 11-14) ഏലിയായുടെ പ്രാർത്ഥനയ്ക്ക് ഉത്തരം കൊടുത്ത ദൈവാത്മാവേ, (1 രാജ. 18/38) ഏലിയായ്ക തീക്ഷണത കൊടുത്ത ദൈവാത്മാവേ, ഏലിയായ്ക്ക് ഇരട്ടി ശക്തികൊടുത്ത ദൈവാത്മാവേ, കർത്താവിന്റെ രക്തസാക്ഷിയാകാൻ മക്കളെ ഒരുക്കിയ അമ്മയെ സഹായിച്ച ദൈവത്മാവേ, കഷ്ടകാലത്ത് ജോബിനെ ധൈര്യപ്പെടുത്തിയ ദൈവാത്മാവേ, മൂന്നു യുവാക്കളെ തീച്ചുളയിൽ നിന്നു രക്ഷിച്ച ദൈവാത്മാവേ, ദാനിയേലിനെ സിംഹക്കുഴിയിൽ നിന്നു രക്ഷിച്ച ദൈവാത്മാവേ. ദാവീദിലുടെ സങ്കീർത്തനങ്ങൾ രചിച്ച ദൈവാത്മാവേ, പ്രവാചകന്മാരെ ശക്തിപ്പെടുത്തിയ ദൈവാത്മാവേ, പരിശുദ്ധ കന്യാകാ മറിയത്തിൽ നിറഞ്ഞ പരിശുദ്ധാത്മാവേ, സ്നാപകയോഹന്നാനിൽ നിറഞ്ഞ പരിശുദ്ധാത്മാവേ, ശ്ലീഹന്മാരെ ആത്മാവിനാൽ നിറച്ച പരിശുദ്ധാത്മാവേ, ശ്ലീഹന്മാരെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ശ്ലീഹന്മാർക്ക് ഭയത്തിൽനിന്നു മോചനം കൊടുത്ത പരിശുദ്ധാത്മാവേ, (അപ്പ. 2/6-12) ഞങ്ങൾക്ക് പാപബോധം നൽകുന്ന പരിശുദ്ധാത്മാവേ, ഞങ്ങൾക്ക് നീതിബോധം നൽകുന്ന പരിശുദ്ധാത്മാവേ, ന്യായ വിധിയെക്കുറിച്ച് ബോദ്ധ്യം തരുന്ന പരിശുദ്ധാത്മാവേ, (യോഹ. 168) ഞങ്ങൾക്ക് സമൃദ്ധമായ ജീവൻ നൽകുന്ന പരിശുദ്ധാത്മാവേ,(യോഹ. 10/10) എല്ലാ കാര്യങ്ങളും ഞങ്ങളെ പഠിപ്പിക്കുന്ന പരിശുദ്ധാത്മാവേ, (യോഹ. 14/26) ഞങ്ങളെ ദൈവവചനം അനുസ്മരിപ്പിക്കുന്ന പരിശുദ്ധാത്മാവേ, (1 യോഹ. 2/27) അടയാളവും അത്ഭുതങ്ങളും പ്രവർത്തിച്ച പരിശുദ്ധാത്മാവേ, യേശുവിന്റെ സാക്ഷികളാകാൻ ശക്തിതരുന്ന പരിശുദ്ധാത്മാവേ, കാരുണ്യവാനായ പരിശുദ്ധാത്മാവേ, ഞങ്ങളുടെമേൽ കരുണയായിരിക്കണമെ. ഓ! പരിശുദ്ധാത്മാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ. ഓ! പരിശുദ്ധാത്മാവേ.. ഞങ്ങളെ അനുഗ്രഹിക്കണമെ.

More Holy Spirit Prayers

All Holy Spirit Prayers → · Browse all prayers

Download PrayerBookApp Open in the prayer library