Home › Prayers › General Prayers
Prayer for change of difficulties
ബുദ്ധിമുട്ടുകള്‍ മാറുന്നതിനുള്ള പ്രാര്‍ത്ഥന
English
Lord Christ, you came into the world as one of us, and suffered as we do. As I go through the trials of life, help me to realize that you are with me at all times and in all things; that I have no secrets from you; and that your loving grace enfolds me for eternity. In the security of your embrace I pray. Amen.
മലയാളം
എന്റെ എല്ലാ ആവശ്യങ്ങളിലും ഞാന്‍ എന്റെ എളിയ വിശ്വാസത്തില്‍ ഞാന്‍ പറയും ഈശോയേ എന്നെ രക്ഷിക്കണമേ. എല്ലാ സംശയങ്ങളില്‍ നിന്നും, ആകുലതകളില്‍ നിന്നും, പ്രലോഭനങ്ങളില്‍ നിന്നും ഈശോയേ എന്നെ രക്ഷികണമേ. എന്റെ ഏകാന്തതയുടെ മണിക്കൂറുകളില്‍, വിഷമതകളില്‍, പരീക്ഷണങ്ങളില്‍ ഈശോയേ എന്നെ രക്ഷിക്കണമേ. എന്റെ പരാജയങ്ങളില്‍, കാര്യ നിര്‍വ്വഹണങ്ങളില്‍, പ്രയാസങ്ങളില്‍, സങ്കടങ്ങളില ഈശോയേ എന്നെ രക്ഷിക്കണമേ. പിതാവും രക്ഷകനുമായ അങ്ങയുടെ സ്നേഹത്തിനു മുമ്പില്‍ ഞാന്‍ എന്നെത്തന്നെ സമര്‍പ്പിക്കുമ്പോള്‍ ഈശോയേ എന്നെ രക്ഷിക്കണമേ. എന്റെ ഹൃദയം പരാജയ ഭാരത്തല്‍ തകരുമ്പോള്‍, പ്രത്യാശ നശിക്കുമ്പോള്‍ ഈശോയേ എന്നെ രക്ഷിക്കണമേ. ഞാന്‍ ക്ഷമ നശിച്ചവനും, കുരിശുകളില്‍ പിറുപിറുക്കുന്നവനുമാകുമ്പോള്‍ ഈശോയേ എന്നെ രക്ഷിക്കണമേ. ഞാന്‍ രോഗിയും, എന്റെ കൈയും
തലയും തളരുകയും, ഞാന്‍ ഒറ്റപ്പെടുകയും ചെയ്യുമ്പോള്‍. ഈശോയേ എന്നെ രക്ഷിക്കണമേ. എല്ലായ്പ്പോഴും എല്ലാവിധ ബലഹീനതകളില്‍ നിന്നും വീഴ്ചകളില്‍ നിന്നും ഈശോയേ എന്നെ രക്ഷിക്കണമേ. ഈശോയേ എന്നെ കൈവിടരുതേ. സര്‍വ്വശക്തനായ ദൈവമേ എന്റെ എല്ലാ ബുദ്ധിമുട്ടുകളിലും എനിക്കു ആശ്വാസം നല്കണമേയെന്ന് പൂര്‍ണ്ണ വിശ്വാസത്തോടെ ഞാന്‍ യാചിക്കുന്നു. നല്ല ഇടയനായ ഈശോയേ, എന്നെ കൈവിടരുതേ, സ്വര്‍ഗ്ഗവാതില്‍ തുറന്നു അങ്ങയുടെ
ശക്തമായ കാരങ്ങള്‍ നീട്ടി എനിക്കു സമാധാനം പ്രദാനം ചെയ്യണമേ.
ദൈവമേ അങ്ങയുടെ കാരുണ്യത്തിനായ് യാചിക്കുന്ന മുറിവേറ്റ ഈ ഹൃദയം, പതറാതെ അങ്ങയുടെ ദൈവീക ശക്തിയാല്‍ സമാധാനം പ്രദാനം ചെയ്യണമേ. നല്ലവനായ യേശുവേ, സ്വര്‍ഗ്ഗത്തില്‍ അങ്ങയോടൊപ്പം എന്നേക്കും ജീവിക്കുവാനുള്ള അനുഗ്രഹം നീ എനിക്കു പ്രദാനം ചെയ്യണമേ. ആമ്മേന്‍.
More General Prayers
- Prayer to St. Michael the Archangel · വിശുദ്ധ മിഖായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന
- Prayer for healing · രോഗശാന്തി പ്രാര്‍ത്ഥന
- Prayer to the Guardian Angel · കാവല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന
- Prayer for the call of God · ദൈവവിളിക്കായുള്ള പ്രാര്‍ത്ഥന
- Prayer for the unborn · ഗര്‍ഭസ്ഥ ശിശുക്കള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന
- Parents' prayers for their children · മക്കള്‍ക്കു വേണ്ടിയുള്ള മാതാപിതാക്കളുടെ പ്രാര്‍ത്ഥന